നിയമ സർവകലാശാല പ്രവേശനം: ക്ലാറ്റ് മേയ് 13ന്
CLAT: Common Law Admission Tes പത്തൊൻപതു നിയമ സർവകലാശാലകളിലെ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷയ്‌ക്ക് (CLAT: Common Law Admission Test) മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൊച്ചിയിലെ ന്യൂവാൽസിനു (NUALS : The National University Of Advanced Legal Studies) പുറമേ ബെംഗളൂരു, ഹൈദരാബാദ്, ഭോപാൽ, കൊൽക്കത്ത, ജോധ്‌പുർ, റായിപ്പുർ, ഗാന്ധിനഗർ (ഗുജറാത്ത്), ലക്‌നൗ, പട്യാല, പട്‌ന, കട്ടക്, റാഞ്ചി, ഗുവാഹത്തി, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗബാദ് എന്നിവിടങ്ങളിലെ നിയമ സർവകലാശാലകളിലേക്കാണ് ‘ക്ലാറ്റ് 2018’ വഴി പ്രവേശനം. പഠനത്തിന് ഉയർന്ന ഫീസ് നൽകേണ്ടിവരും. ഓൺലൈൻ പ്രവേശനപരീക്ഷ മേയ് 13ന്. ആകെ 200 ഒബ്‌ജെക്‌റ്റീവ് ചോദ്യങ്ങൾ. ഇംഗ്ലിഷ് വ്യാകരണവും ആശയഗ്രഹണവും (40 മാർക്ക്), പൊതുവിജ്‌ഞാനം (50), പത്താം ക്ലാസ് വരെയുള്ള അടിസ്‌ഥാനഗണിതം, ന്യൂമെറിക്കൽ എബിലിറ്റി (20), നിയമപഠന അഭിരുചി (50), യുക്‌തിചിന്ത (40). 12 ജയിച്ചവർക്കും ഇപ്പോൾ 12ൽ പഠിക്കുന്ന...