Posts

Showing posts from April, 2018

ഫിസിയോതെറാപ്പി

Image
ഫിസിയോതെറാപ്പി എല്ലാ ആശുപത്രികളിലും ഇന്ന് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ഫിസിയോതെറാപ്പിസ്റ്റിന്റേത്. ആശുപത്രികള്‍ക്ക് പുറമെ ചെറുനഗരങ്ങളില്‍ പോലും ഇഷ്ടം പോലെ ഫിസിയോതെറാപ്പി സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടര്‍മാരെ പോലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഫിസിയോതെറാപ്പിസ്റ്റുകളും കുറവല്ല. ചലനവൈകല്യം കൊണ്ട് കഷ്ടതയനുഭവിക്കുന്നവരുടെ വേദനയകറ്റി സ്വന്തമായി ചലിക്കാന്‍ സഹായിക്കുക എന്നതാണ് ഫിസിയോതെറാപ്പിയുടെ പ്രാഥമിക ലക്ഷ്യം. പല കാരണങ്ങള്‍ കൊണ്ട് ചലനവൈകല്യം സംഭവിക്കാം. ചിലപ്പോഴത് രോഗം കൊണ്ടായിരിക്കാം. അല്ലെങ്കില്‍ അപകടത്തില്‍ സംഭവിച്ചതായിരിക്കാം. ജന്മനായുള്ള വൈകല്യങ്ങള്‍ കൊണ്ടും പ്രായാധിക്യം കൊണ്ടും ശാരീരികചലനത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവരുണ്ട്. ഇവരെയെല്ലാം സ്വന്തമായി ചലിക്കാന്‍ സഹായിക്കുക എന്ന മഹത്തായ ദൗത്യമാണ് ഫിസിയോതെറാപ്പിസ്റ്റിന് നിര്‍വഹിക്കാനുളളത്. ഇത് ഡോക്ടര്‍മാര്‍ ചെയ്യേണ്ട പണിയല്ലേ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. രോഗിയുടെ ശാരീരികസ്ഥിതി മനസിലാക്കി അവര്‍ക്ക് മരുന്നും വ്യായാമ മുറകളും നിര്‍ദ്ദേശിക്കേണ്ട ഉത്തരവാദിത്തം മാത്രമാണ് ഡോക്ടര്‍മാര്‍ക്കുള്ളത്. ഈ വ്യായാമമുറകള...

വിദേശപഠനം

Image
ശ്രദ്ധിക്കേണ്ട കാര്യങ്ങള് വിദേശത്ത് വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മികച്ച വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് മിക്കവരും വിദേശ പഠനത്തിന് പോകുന്നത്. എന്നാല്‍, ചിലര്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലും കോഴ്സുകള്‍ക്കും ചേര്‍ന്ന് തട്ടിപ്പിനിരയാകുന്നു. അതിനാല്‍, വിദേശ പഠനത്തിനൊരുങ്ങുന്നവര്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതു ണ്ട്. അപേക്ഷിക്കുന്ന വിധം വിദേശത്ത് പഠിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് അപേക്ഷിക്കല്‍ എങ്ങനെയെന്നത്. സമയനഷ്ടം മാത്രമല്ല, ധനനഷ്ടവും വരുത്തിവെക്കുമെന്നതിനാല്‍ അപേക്ഷിക്കുന്നത് തെറ്റായല്ളെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ശരിയായ വിധത്തില്‍ അപേക്ഷ സമര്‍പ്പിച്ചാലേ പ്രവേശം സാധ്യമാകൂ എന്ന് തിരിച്ചറിയുക. തപാല്‍ വഴിയും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. സൗകര്യവും സാമ്പത്തികലാഭവും നല്‍കുന്ന രീതി ഓണ്‍ലൈന്‍ അപേക്ഷയാണ്. ഓണ്‍ലൈനായാണ് പല വിദേശ യൂനിവേഴ്സിറ്റികളും ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ മിക്ക യൂനിവേഴ്സിറ്റികളും അപേക്ഷാഫീസ് ഈ...