ഡല്‍ഹി, അംബേദ്കർ സർവകലാശാലകളിലെ പ്രവേശന നടപടികള്‍ ആരംഭിച്ചു ഡല്‍ഹി, അംബേദ്കര്‍ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹി സര്‍വകലാശാല ബിരുദ കോഴ്‌സുകള്‍ക്കുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മെയ്15 ന് തുടങ്ങി. പി.ജി / ഗവേഷണ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം മെയ് 31 മുതല്‍ ആവാനാണ് സാദ്യത. പ്ലസ് ടു മാര്‍ക് അടിസ്ഥാനപ്പെടുത്തിയാണ് ഭൂരിപക്ഷം കോഴ്‌സുകളിലേക്കും അഡ്മിഷന്‍. എന്‍ട്രന്‍സ് പരീക്ഷ അടിസ്ഥാനമാക്കി കുട്ടികളെ തിരഞ്ഞെടുക്കുന്ന ചുരുക്കം ബിരുദ കോഴ്‌സുകളും ഡല്‍ഹി സര്‍വകലാശാലയിലുണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ് 6 വൈകുന്നേരം 6 മമിവരെയാണ്.. പ്ലസ് ടു മാര്‍ക്കിനെ അടിസ്ഥാനമാക്കി ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സര്‍വകലാശാലയാണ് ഡി.യു. 72ഓളം കോളേജുകളുള്ള ഡെല്‍ഹി കേന്ദ്ര സര്‍വ്വകലാശാല വലിയ അവസരങ്ങളാണ് നല്‍കുന്നത്. ബിരുദ കോഴ്‌സുകള്‍ക്ക് അമ്പതിനായിരത്തില്‍പ്പരം സീറ്റുകളുണ്ട്. മികച്ച സിലബസ്, കൃത്യമായ പഠനക്രമം, മികച്ച നിലവാരമുള്ള അദ്ധ്യാപകര്‍, മികവുറ്റ അക്കാദമിക്...