ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്
എസ്.ഐ.ഇ.ടി കേരള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1. സംസ്ഥാന വിദ്യാഭ്യാസവകു പ്പിന്‍റെ കീഴില്‍ പ്രവര്‍ ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി ഹൈസ്കൂള്‍ തലംമുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നട പ്പിലാക്കുന്ന പദ്ധതിയാണ് ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്.
2. ഓരോ വിദ്യാര്‍ത്ഥിയുടേയും ജന്മസിദ്ധമായ താല്‍പര്യം, അഭിരുചി, വ്യക്തിത്വസവിശേഷതകള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയമായ സംവിധാനമാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്.
3. ഈ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ അഭിരുചിക്ക് അനുയോജ്യമായ ഉപരിപഠന മേഖലയും തൊഴില്‍ മേഖലയും കണ്ടെത്തി ശുപാര്‍ശ ചെയ്യുക എന്നതാണ് ടെസ്റ്റ് ലക്ഷ്യമിടുന്നത്.
4. സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ ഫീസ് നല്‍കി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്.
5. ടെസ്റ്റില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എസ്.ഐ.ഇ.ടി യുടെ എസ്.ബി.ഐ (State Bank of India, Althara Branch, Thiruvanathapuram)ബാങ്ക് അക്കൗണ്ടിലാണ് ഫീസ് അടക്കേണ്ടത്.
A.C.No.10270827389 (Director, State Institute of Education Technology , Thiruvanathapuram)
6. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്‍റെ ഫീസ് അട ച്ച ബ്രാഞ്ച്, തീയതി, വിദ്യാര്‍ത്ഥിയുടെ അഡ്രസ്സ്, ബന്ധപ്പെടേണ്ട ഫോണ് എന്ന അഡ്രസ്സില്‍ മെയില്‍ ചെയ്യേണ്ടതാണ്.
7. ഈ മെയില്‍ എസ്.ഐ.ഇ.ടിയില്‍ ലഭി ച്ച് രണ്ട്ദിവസ ത്തിനകം ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള രജിസ്ട്രേഷന്‍ പൂര്‍ ത്തിയാക്കി വിദ്യാര്‍ത്ഥിക്ക് യൂസര്‍നെയിമും പാസ്വേര്‍ഡും വിദ്യാര്‍ത്ഥിയുടെ ഇ-മെയിലില്‍ അയ ച്ചു നല്‍കുന്നതാണ്.
8.www.sietkerala.gov.in എന്ന എസ്.ഐ.ഇ.ടിയുടെ വെബ് പോര്‍ട്ടല്‍ ഉപയോഗി ച്ചാണ് ഓണ്‍ലൈനായി ടെസ്റ്റ് നട ത്തുന്നത്.
9. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ഓണ്‍ലൈനായി നല്‍കുന്ന ചോദ്യങ്ങള്‍ക്ക് താഴെ വിദ്യാര്‍ത്ഥിയ്ക്ക് ശരിയെന്നു തോന്നുന്ന ഉ ത്തരം രേഖെ പ്പടു ത്താന്‍ നാല് ഓപ്ഷനുകള്‍ ഉണ്ടാകും.
10. ഇംഗ്ലീഷ്, മലയാളം എന്നീ രണ്ടു ഭാഷകളിലും ടെസ്റ്റ് ചെയ്യാനുള്ള അവസരം ഉ്ണ്ട്. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം ഭാഷ തിരഞ്ഞെടുക്കാം.
11.ടെസ്റ്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നപോര്‍ട്ടല്‍ അഡ്രസ്സ് ടൈ പ്പ് ചെയ്ത് വെബ്പോര്‍ട്ടലില്‍ കയറിയതിനു ശേഷം പോര്‍ട്ടലിന്‍റെ ഹോം പേജില്‍ കാണുന്ന അുശേൗറേല ഠലെേഎന്ന മെനുവില്‍ ക്ലിക്ക് ചെയ്യണം. ക്ലിക്ക് ചെയ്യുമ്പോള്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ലോഗിന്‍ ചെയ്യുന്നതിനുള്ള പുതിയ പേജ് തുറന്നു വരും.
12. എസ്.ഐ.ഇ.ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ള യൂസര്‍നെയിമും പാസ്വേഡും നിര്‍ദ്ദിഷ്ഠ കോള ത്തില്‍ രേഖെ പ്പടു ത്തി ലോഗിന്‍ ചെയ്താണ് ടെസ്റ്റിലേയ്ക്ക് പ്രവേശിക്കേത്.
13. ലോഗിന്‍ ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ വ്യക്തിഗത വിവരങ്ങള്‍ രേഖെ പ്പടു ത്തുന്നതിനുള്ള പുതിയ പേജിലേക്ക് കടക്കും. ഈ രജിസ്ട്രേഷന്‍
പേജില്‍ വിദ്യാര്‍ത്ഥിയുടെ പേര്, ഇ-മെയില്‍ വിലാസം, പഠിക്കുന്ന ക്ലാസ്, സിലബസ്, ടെസ്റ്റിന് തെരഞ്ഞെടുക്കുന്ന ഭാഷ (ഇംഗ്ലീഷ്/മലയാളം) എന്നീ വിവരങ്ങള്‍ ടൈ പ്പ് ചെയ്യുന്നതിനുള്ള കോളങ്ങള്‍ കാണാം. മുഴുവന്‍ വിവരങ്ങളും രേഖെ പ്പടു ത്തിയ ശേഷം ഇതേ പേജിനു താഴെ കാണുന്ന സബ്മി
റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം.
14. തുടര്‍ന്നു വരുന്ന പേജില്‍ ടെസ്റ്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേപൊതുനിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കേവിവരങ്ങളും നല്‍കിയിട്ടു്. നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക
15. ടെസ്റ്റിനെ ആപ്റ്റിറ്റ്യൂഡ്, ഇന്‍ററസ്റ്റ്, പേഴ്സണാലിറ്റി എന്ന് മൂന്ന് ഭാഗങ്ങളായി തിരി ച്ചിട്ടു്. പൊതുനിര്‍ദ്ദേശങ്ങള്‍ക്കു താഴെ ഇവയുടെ മൂന്നു ലിങ്കുകള്‍ കാണാം.
16 .ടെസ്റ്റ് ഏത് ക്രമ ത്തില്‍ പൂര്‍ ത്തീകരിക്കണമെന്ന് വിദ്യാര്‍ത്ഥിക്ക് തീരുമാനിക്കാം. ഓരോ ടെസ്റ്റിലേയും ചോദ്യങ്ങള്‍ക്കു നല്‍കിയിരിക്കുന്നനാല് ഉ ത്തരങ്ങളില്‍ വിദ്യാര്‍ത്ഥിയ്ക്ക് ശരിയെന്നു തോന്നുന്ന ഉ ത്തര ത്തില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.
17. മൂന്നു ടെസ്റ്റുകളും പൂര്‍ ത്തിയാക്കിയ ശേഷം സൈന്‍ ഔട്ട് ചെയ്യണം.
18. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് കഴിഞ്ഞ് മൂന്നു ദിവസ ത്തിനകം റിസല്‍ട്ട് ഓണ്‍ലൈനായി വിദ്യാര്‍ത്ഥിയുടെ ഇ-മെയില്‍ അഡ്രസ്സില്‍ ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.ഐ.ഇ.ടി യു
ടെ ഓഫീസുമായി ബന്ധെ പ്പടുക. നമ്പര്‍
0471ണ്ട 2338541,2338540
ഡോ.ബാബു സെബാസ്റ്റ്യന്‍
ഡയറക്ടര്‍
എസ്.ഐ.ഇ.ടി
ടെ ഓഫീസുമായി ബന്ധെ പ്പടുക. നമ്പര്‍
0471ണ്ട 2338541,2338540
ഡോ.ബാബു സെബാസ്റ്റ്യന്‍
ഡയറക്ടര്‍
എസ്.ഐ.ഇ.ടി

Comments
Post a Comment