Posts

സീനിയർ മാനേജർ നിയമനം

Image
കോട്ടയം ജില്ലയിൽ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീനിയർ മാനേജർ (ഫിനാൻസ് & അക്കൗണ്ട്‌സ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. അംഗീകൃത സർവകലാശാല ബിരുദം, എ.സി.എ/ഐ.സി.ഡബ്ല്യു.എ. ആണ് യോഗ്യത. പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്. യോഗ്യത നേടിയ ശേഷം അഞ്ചു മുതൽ 10 വർഷം വരെ മിഡിൽ മാനേജ്‌മെന്റ് കേഡറിൽ തൊഴിൽ ചെയ്ത പരിചയം വേണം. പ്രായം 18-41  (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട തത്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഞ്ചിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട...

ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

Image
കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനം നടത്തും. പഞ്ചകർമ്മ, പ്രസൂതിതന്ത്ര & സ്ത്രീരോഗ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒൻപതിന് രാവിലെ 10.30നും ശാലക്യതന്ത്ര വകുപ്പിൽ 17ന് രാവിലെ 10.30നും പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആധാർകാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 56,395 രൂപ സമാഹൃത വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0497-2800167. വെബ്‌സൈറ്റ്:  www.gack.kerala.gov.in . ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും ...

സൗജന്യ തൊഴില്‍ പരിശീലനം

Image
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ്, എയര്‍ കണ്ടീഷണര്‍, റഫ്രിജറേറ്റര്‍ മെക്കാനിക്ക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നാലു മാസം മുതല്‍ ആറു മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ പരിശീലനം എറണാകുളം എളമക്കര വിനായക മിഷന്‍ അക്കാദമി ട്രെയിനിംഗ് സെന്ററിലാണ് നടത്തുന്നത്. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമാണ്. 18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത.  ഡി.ഡി.യു-ജി.കെ.വൈ പദ്ധതി പ്രകാരം നടത്തുന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും സ്ഥിരവരുമാനമുള്ള ജോലിയും ഉറപ്പുനല്‍കുന്നു. ഫോണ്‍-9746841465, 8943169196 ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്...

എഞ്ചിനീയർ നിയമനം

Image
കാക്കനാട്:  പ്രധാന മന്ത്രി കൃഷി സീഞ്ചായി യോജന പദ്ധതിയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എഞ്ചിനീയറെ നിയമിക്കുന്നു. അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉളളവർക്ക് അപേക്ഷിക്കാം. നീർത്തട പരിപാലന പദ്ധതി, മണ്ണ് ജല സംരക്ഷണം മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും പ്രദേശത്ത് സ്ഥിരതാമസമാക്കിയവർക്കും മുൻഗണന. യോഗ്യതയുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ സഹിതം ഏഴിന് രാവിലെ 10.30 ന് ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422221 ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക ●▬▬▬▬▬▬▬▬▬▬▬▬▬● ...

ഒഡെപെകിന്റെ ഭാഷാ പരിശീലന കേന്ദ്രം അങ്കമാലിയിൽ

Image
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ സഹകരണത്തോടെ അങ്കമാലിയിൽ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കും. അങ്കമാലിയിൽ ഇൻകൽ ബിസിനസ് പാർക്കിൽ തുടങ്ങുന്ന കേന്ദ്രം മാർച്ച് രണ്ടിന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിദേശരാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് ആവശ്യമായ വിദേശഭാഷാ പരിശീലനം കേന്ദ്രത്തിൽ നൽകും.   IELTS, OET   പരിശീലനവും ജാപ്പനീസ്, ജർമ്മൻ തുടങ്ങിയ വിദേശ ഭാഷാ പരിശീലനവും നൽകാൻ പരിശീലനകേന്ദ്രത്തിൽ സൗകര്യമുണ്ടാവും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം തൊഴിൽ ലഭ്യതയുണ്ടെന്നതാണ് കേന്ദ്രത്തിന്റെ പ്രത്യേകത ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക ●▬▬▬▬▬▬▬▬▬▬▬▬▬● E-Zone Digital Seva CSC (Under The Ministry of Electronics & Information Technology,  Govt. of India) ...

യുഎഇയിലെ ഇൻഡസ്ട്രിയൽ ക്ലിനിക്കൽ ഒഴിവുകൾ

Image
ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എംബിബിഎസ് ഡോക്ടർമാരെയും ബി.എസ്‌സി നഴ്‌സുമാരെയും എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻമാരെയും തിരഞ്ഞെടുക്കുന്നു (പുരുഷൻമാർ മാത്രം). മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ  www.odepc.kerala.gov.in  യിൽ മാർച്ച് 10നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്. നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം... ●▬▬▬▬▬▬▬▬▬▬▬▬▬● കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക ●▬▬▬▬▬▬▬▬▬▬▬▬▬● E-Zone Digital Seva CSC (Under The Ministry of Electronics & Information Technology,  Govt. of India) Near Pulpatta Grama Panchayath Pookolathur, Malappuram 📱  09747 822 444 📱  07025 822 444 ☎️  04832 822 444 📧  ezonecsc@gmail.com ●▬▬▬▬▬▬▬▬▬▬▬▬▬● തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർ...