വിദേശപഠനം



ശ്രദ്ധിക്കേണ്ട കാര്യങ്ങള്

വിദേശത്ത് വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മികച്ച വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് മിക്കവരും വിദേശ പഠനത്തിന് പോകുന്നത്. എന്നാല്‍, ചിലര്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലും കോഴ്സുകള്‍ക്കും ചേര്‍ന്ന് തട്ടിപ്പിനിരയാകുന്നു. അതിനാല്‍, വിദേശ പഠനത്തിനൊരുങ്ങുന്നവര്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അപേക്ഷിക്കുന്ന വിധം

വിദേശത്ത് പഠിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് അപേക്ഷിക്കല്‍ എങ്ങനെയെന്നത്. സമയനഷ്ടം മാത്രമല്ല, ധനനഷ്ടവും വരുത്തിവെക്കുമെന്നതിനാല്‍ അപേക്ഷിക്കുന്നത് തെറ്റായല്ളെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ശരിയായ വിധത്തില്‍ അപേക്ഷ സമര്‍പ്പിച്ചാലേ പ്രവേശം സാധ്യമാകൂ എന്ന് തിരിച്ചറിയുക.
തപാല്‍ വഴിയും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. സൗകര്യവും സാമ്പത്തികലാഭവും നല്‍കുന്ന രീതി ഓണ്‍ലൈന്‍ അപേക്ഷയാണ്. ഓണ്‍ലൈനായാണ് പല വിദേശ യൂനിവേഴ്സിറ്റികളും ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ മിക്ക യൂനിവേഴ്സിറ്റികളും അപേക്ഷാഫീസ് ഈടാക്കുന്നില്ളെന്നറിയുക. അതേസമയം, സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് രേഖകള്‍, ശിപാര്‍ശകള്‍ എന്നിവ തപാല്‍ വഴി അയക്കേണ്ടിയും വരുന്നുണ്ട്. അപേക്ഷകള് തെറ്റ് കൂടാതെ ചെയ്യുന്നതിനും മറ്റും നിങ്ങള്ക്ക് ഞങ്ങളെ സമീപ്പിക്കാവുന്നതാണ്...9633265459

അപേക്ഷക്കൊപ്പം വേണ്ട രേഖകള്‍

  • എസ്.എസ്.എല്‍.സി, പ്ളസ്ടു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്
  • ഓരോ വര്‍ഷത്തെയും ഡിഗ്രി മാര്‍ക്ലിസ്റ്റും ഡിഗ്രി സര്‍ട്ടിഫിക്കറ്റും
  • ഐ.ഇ.എല്‍.ടി.എസ്/ടോഫല്‍ സ്കോര്‍
  • കോളജില്‍നിന്നുള്ള രണ്ടു വര്‍ഷത്തെ പഠനനിലവാരം ഉറപ്പുവരുത്തിയുള്ള കത്ത്
  • തൊഴില്‍പരിചയമുണ്ടെങ്കില്‍ അത് തെളിയിക്കുന്ന രേഖ
  • എന്ത് ആവശ്യത്തിന് എന്ന് തെളിയിക്കുന്ന ഒൗദ്യോഗിക രേഖ
  • പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പ് (ലഭ്യമെങ്കില്‍)
  • രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  • ഫോട്ടോ സഹിതമുള്ള ബയോ ഡാറ്റ
  • ബയോഡാറ്റയില്‍ എസ്.എസ്.എല്‍.സി, പ്ളസ്ടു, ഡിഗ്രി എന്നിവക്ക് ലഭിച്ച മാര്‍ക്കിന്‍െറ ശതമാനം എഴുതാന്‍ മറക്കാതിരിക്കുക

വിസക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദേശ പഠനം എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍ വിസ അത്യന്താപേക്ഷിതമാണ്. വിദേശത്തെ കോളജില്‍ പ്രവേശം സാധ്യമായാല്‍ സ്റ്റുഡന്‍റ് വിസക്ക് അപേക്ഷിക്കാം. ഒരു സ്ഥാപനത്തില്‍ പ്രവേശം ലഭിക്കുന്നതോടെ സ്റ്റുഡന്‍റ് വിസ ലഭിക്കും എന്ന ധാരണ ശരിയല്ല. സ്റ്റുഡന്‍റ് വിസ ലഭിക്കുന്നതിന് ആവശ്യമായ ഘടകങ്ങളും നടപടിക്രമങ്ങളും ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലായിരിക്കും. 
സാമ്പത്തികം
വിദേശ പഠനത്തിന് അപേക്ഷ നല്‍കുംമുമ്പ് കോഴ്സ് പൂര്‍ത്തിയാക്കാനാവശ്യമായ സാമ്പത്തികം ഉറപ്പുവരുത്തുക. സ്റ്റുഡന്‍റ് വിസക്കായി അപേക്ഷ നല്‍കുമ്പോള്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും പഠിക്കാനാവശ്യമായ സാമ്പത്തികമുണ്ടെന്ന് തെളിയിക്കുന്ന രേഖ നല്‍കണം. നിരവധി ബാങ്കുകള്‍ വിദേശപഠനത്തിനായി വായ്പ നല്‍കുന്നുണ്ട്.
പഠനം വിവിധ രാജ്യങ്ങളില്‍
ബ്രിട്ടനില്‍ കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്നത് എം.ബി.എ കോഴ്സാണ്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി, കേംബ്രിജ് യൂനിവേഴ്സിറ്റി, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങളിലും അവയുടെ കീഴിലെ 1000ത്തോളം കോളജുകളിലുമാണ് ഏറ്റവുമധികം പേര്‍ ചേരുന്നത്. എം.ബി.എ ഉള്‍പ്പെടെയുള്ള ബിരുദാനന്തര കോഴ്സുകളില്‍ മിക്കതിന്‍െറയും കാലാവധി ഒരു വര്‍ഷമാണെന്നത് പ്രധാന ആകര്‍ഷണമാണ്.
ബ്രിട്ടനൊഴികെ മറ്റു രാജ്യങ്ങില്‍ ഒരു വര്‍ഷത്തെ കോഴ്സ് കഴിഞ്ഞാല്‍ ഒരു വര്‍ഷംകൂടി രാജ്യത്ത് തങ്ങുന്നതിന് പോസ്റ്റ് സ്റ്റഡി വര്‍ക് പെര്‍മിറ്റ് ലഭിക്കും. ഈ സമയത്ത് ജോലി തേടാവുന്നതാണ്. ഇത് പിന്നീട് വര്‍ക് പെര്‍മിറ്റിലേക്ക് മാറ്റുകയും ചെയ്യാം. എന്നാല്‍, കോഴ്സ് കഴിഞ്ഞ് പലരും നിസ്സാര ജോലികള്‍ ചെയ്ത് കഴിയുന്നത് സ്ഥാപനങ്ങളുടെ സല്‍പ്പേരിനെ ബാധിക്കുമെന്നതിനാല്‍ ബ്രിട്ടനില്‍ 2012ല്‍ പോസ്റ്റ് സ്റ്റഡി വര്‍ക് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തി. കോഴ്സ് കഴിഞ്ഞാല്‍ ജോലി തേടുന്നതിന് ബ്രിട്ടനില്‍ ഇപ്പോള്‍ നാലു മാസംകൂടി വിസ നീട്ടി നല്‍കും. എന്‍ജിനീയറിങ്, ഏറോനോട്ടിക്കല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ കോഴ്സുകള്‍ക്കും ഇന്ത്യയില്‍നിന്ന് വിദ്യാര്‍ഥികള്‍ ചേരുന്നുണ്ട്.
ബ്രിട്ടനില്‍ ഉപരിപഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഏജന്‍സിയാണ് ബ്രിട്ടീഷ് കൗണ്‍സില്‍. വെബ്സൈറ്റ്: www.britishcouncil.in.
കാനഡയില്‍ സാമൂഹിക സുരക്ഷിതത്വം കുറച്ചുകൂടി കൂടുതലുണ്ട്. മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍, നഴ്സിങ് തുടങ്ങിയ കോഴ്സുകള്‍ക്കാണ് കൂടുതല്‍ പേരും പോകുന്നത്. കാനഡയില്‍ പെര്‍മനന്‍റ് റെസിഡന്‍റ് വിസ കിട്ടാന്‍ എളുപ്പമാണ്. മൂന്ന് വര്‍ഷം സ്ഥിരമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് ഇതിന് അപേക്ഷിക്കാം. ഹോസ്പിറ്റാലിറ്റി, ബിസിനസ് ആന്‍ഡ് മാനേജ്മെന്‍റ്, ഏവിയേഷന്‍, ബയോടെക്നോളജി തുടങ്ങിയ കോഴ്സുകള്‍ക്കും ഇന്ത്യയില്‍നിന്ന് വിദ്യാര്‍ഥികള്‍ ചേരുന്നുണ്ട്.
ആസ്ട്രേലിയയില്‍ മൈനിങ്, ബയോ എന്‍ജിനീയറിങ്, ബിസിനസ് മാനേജ്മെന്‍റ്, സോഷ്യല്‍ വര്‍ക് തുടങ്ങിയ കോഴ്സുകളിലാണ് വിദ്യാര്‍ഥികള്‍ അധികവും ചേരുന്നത്. വിസ കിട്ടാന്‍ എളുപ്പമാണെന്നതാണ് വിദ്യാര്‍ഥികളെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്. cut സ്കോളര്‍ഷിപ്പുകളും ലഭ്യമാണ്.
മനോഹരമായ രാജ്യമാണെന്നതാണ് ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ ആകര്‍ഷണം. എന്‍ജിനീയറിങ്, ഫുഡ് ടെക്നോളജി, ഐ.ടി, ടൂറിസം തുടങ്ങിയ കോഴ്സുകളിലാണ് കൂടുതല്‍ പേരും ചേരുന്നത്. ടെക്നോളജി കോഴ്സുകളില്‍ ജര്‍മനി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പോകുന്നത് ഇവിടേക്കാണ്. നഴ്സിങ് പഠനത്തിനും സാധ്യതയുണ്ട്.
പാര്‍ട്ട്ടൈം ജോലി
വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ പാര്‍ട്ട്ടൈം ജോലി ചെയ്യാന്‍ കഴിയും. കാനഡയില്‍ ആദ്യ ആറുമാസം കാമ്പസിനകത്തുമാത്രമാണ് ജോലി ചെയ്യാന്‍ കഴിയുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വിദേശ വിദ്യാര്‍ഥികളെ എടുക്കുന്നതിന് ഓരോ രാജ്യത്തും യൂനിവേഴ്സിറ്റികള്‍ക്ക് ഇന്‍റര്‍നാഷനല്‍ റിക്രൂട്ട്മെന്‍റ് ലൈസന്‍സ് വേണം. ഇത് നല്‍കുന്നതിന് ഓരോ രാജ്യത്തും ഗവേണിങ് ബോഡി ഉണ്ടാകും. പ്രവേശത്തിന് അപേക്ഷിക്കുന്ന വര്‍ഷം ഈ ലൈസന്‍സിന് സാധുതയുണ്ടോയെന്ന കാര്യം വിദ്യാര്‍ഥികള്‍ അതത് യൂനിവേഴ്സിറ്റികളുടെ വെബ്സൈറ്റ് നോക്കി ഉറപ്പുവരുത്തേണ്ടതാണ്. ഓരോ യൂനിവേഴ്സിറ്റിയിലും വിദേശ വിദ്യാര്‍ഥികളുടെയും തദ്ദേശീയ വിദ്യാര്‍ഥികളുടെയും അനുപാതം ഏറക്കുറെ തുല്യമാണെങ്കില്‍ വിശ്വസിച്ച് ചേരാം.
ഏത് കോഴ്സിന് ചേരുമ്പോഴും അതിന്‍െറ പേര് മാത്രം നോക്കിയാല്‍ പോരാ. അതിലുള്ള പഠനവിഷയങ്ങള്‍ ഏതൊക്കെയെന്ന് വിലയിരുത്തി ധാരണയുണ്ടാക്കണം. കോഴ്സിന് ചേരുമ്പോള്‍ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയായിരിക്കണം എപ്പോഴും സമര്‍പ്പിക്കേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി വിദേശ പഠനത്തിന് ശ്രമിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ ഭാരിച്ചതാകുമെന്ന് ഓര്‍ക്കുക.
അംഗീകാരം ഉറപ്പുവരുത്തുക
വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഇവയുടെ അംഗീകാരത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ചേരാനുദ്ദേശിക്കുന്ന സര്‍വകലാശാലകളുടെ അംഗീകാരത്തെക്കുറിച്ചറിയാന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസുമായി (എ.ഐ.യു) ബന്ധപ്പെടാം. വിലാസം: എ.ഐ.യു ഹൗസ്, 16, Comd. Indrajit Gupta Marg, (Kotla Marg), ന്യൂദല്‍ഹി- 110002 (ഫോണ്‍: +9111 23230059, 23232305, 23233390, 23231097, 23232429, 32232435. ഫാക്സ്: +9111 23232131). വെബ്സൈറ്റ്: www.aiuweb.org
യു.ജി.സിയുടെ വെബ്സൈറ്റിലും വിദേശ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. വിശദാംശങ്ങള്‍ക്ക്: www.ugc.ac.in എന്ന വെബ്സൈറ്റില്‍ For Students എന്ന വിഭാഗത്തില്‍ EduAbroad for Indian Students സന്ദര്‍ശിക്കുക.
പ്രവാസി കാര്യ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലും വിദേശ പഠനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങുെക്കുറിച്ചും സ്ഥാപനങ്ങള്‍ക്ക് അംഗീകാരമുണ്ടോയെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്നും പറയുന്നുണ്ട്. ഇതിനായി http://moia.gov.in/ എന്ന വെബ്സൈറ്റില്‍ Advisory for Indian Students എന്ന വിഭാഗം കാണുക.

Courtesy : Vikaspedia

Comments