NDA എങ്ങിനെ അപേക്ഷിക്കാം
മിടുക്കരെ കാത്ത് എന്‍.ഡി.എ.
കെ. വി. രാജേഷ്
രാജ്യസേവനത്തിനുള്ള
ആദ്യ ചവിട്ടുപടിയാണ് നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ. യൂണിയൻ പബ്ലിക് സർവീസ്
കമ്മിഷൻ വർഷത്തിൽ രണ്ടുപ്രാവശ്യം ഇതിനായി പ്രവേശനപരീക്ഷ നടത്തുന്നു. നാഷണൽ
ഡിഫൻസ് അക്കാദമി (എൻ.ഡി.എ.), നേവൽ അക്കാദമി എന്നിവിടങ്ങളിലെ 375
ഒഴിവുകളിലേക്കാണ് പ്രവേശനം. 2018-ലെ ആദ്യ ബാച്ചിലേക്കായി ഫെബ്രവരി 5 വരെ
അപേക്ഷിക്കാം. ഏപ്രിൽ 22-നാണ് പരീക്ഷ. സാധാരണ ആഗസ്തിലാണ്
രണ്ടാംബാച്ചിലേക്കുള്ള പരീക്ഷ നടക്കുക.
ഒഴിവുകൾ
ആകെ ഒഴിവുകൾ 375. എൻ.ഡി.എ.യിൽ 320 എണ്ണം. (കരസേന -208, നേവി -42, വ്യോമസേന -70) നേവൽ അക്കാദമിയിലെ 10 + 2 കേഡറ്റ് എൻട്രി സ്കീമിൽ 55 എണ്ണം. ഇന്ത്യൻ നേവൽ അക്കാദമിയിൽ ചേരുന്നവർക്ക് നാലുവർഷത്തെ ബി.ടെക്. കോഴ്‌സാണുള്ളത്. ഇവർക്ക് നേവിയുടെ എക്സിക്യൂട്ടീവ്, ടെക്‌നിക്കൽ ശാഖകളിൽ ഒഴിവുകൾക്കനുസരിച്ച് ജോലിയിൽ പ്രവേശിക്കാം.
യോഗ്യത
പ്രായം: 1999 ജൂലായ് രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ച അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. വിദ്യാഭ്യാസം: എൻ.ഡി.എ. ആർമി വിങ് - 10+2 രീതിയിലിലുള്ള 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം.
എയർഫോഴ്‌സ്, നേവൽ വിങ്, നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി - ഫിസിക്സ്, കണക്ക് വിഷയങ്ങൾ പഠിച്ച് 10 + 2 രീതിയിലിലുള്ള 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം. അവസാനവർഷക്കാർക്കും അപേക്ഷിക്കാം.
ശാരീരികയോഗ്യത: കുറഞ്ഞ ഉയരം 157.5 സെ.മീ. വ്യോമസേനയ്ക്ക് 162.5 സെ.മീ. മികച്ച ശാരീരികയോഗ്യത ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിക്കണം
www.upsconline.nic.in എന്ന വെബ്‌സറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയ്ക്ക് രണ്ട് പാർട്ടുകളുണ്ട്. പ്രാഥമികവിവരങ്ങൾക്കായുള്ള പാർട്ട് 1 ആദ്യം സമർപ്പിക്കണം. തുടർന്നുലഭിക്കുന്ന പേ ഇൻ സ്ലിപ്പ് ഉപയോഗിച്ച് എസ്.ബി.ഐ. ശാഖകളിലൂടെ ഫീസ് അടയ്ക്കാം. എസ്.ബി.ടി. ഉൾപ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളുടെ നെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസടയ്ക്കാനും സൗകര്യമുണ്ട്. 100 രൂപയാണ് ഫീസ്. എസ്.സി./ എസ്.ടി. വിഭാഗക്കാർ, സൈനികസ്കൂളുകളിൽ പഠിക്കുന്ന ജെ.സി.ഒ./ എൻ.സി.ഒ./ഒ.ആർ. എന്നിവരുടെ മക്കൾക്ക് ഫീസില്ല. ഫീസടയ്ക്കാനുള്ള അവസാന തീയതി ഫെബ്രവരി 5 ആണ്. ഫീസ് അടച്ചശേഷം
പാർട്ട് 2 സമർപ്പിക്കണം.
അപേക്ഷയിൽ നിർദിഷ്ടസ്ഥാനത്ത് പാസ്പോർട്ട് സൈസ് (ജെ.പി.ഇ.ജി. ഫോർമാറ്റ്, സൈസ് 3 - 40 കെ.ബി.), ഒപ്പ് (ജെ.പി.ഇ.ജി. ഫോർമാറ്റ്, 1 - 40 കെ.ബി.) എന്നിവ അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. അയയ്ക്കേണ്ടതില്ല.
അപേക്ഷിക്കുമ്പോൾ ഏത് സൈനികവിഭാഗത്തിൽ (കര, നാവിക, വ്യോമസേനകൾ) ചേരാനാണ് താത്പര്യമെന്ന് കൃത്യമായി രേഖപ്പെടുത്തണം. ഒന്നിലധികം തിരഞ്ഞെടുപ്പിന് അവസരമുണ്ട്.
എഴുത്തുപരീക്ഷ
കണക്ക്, ജനറൽ എബിലിറ്റി എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് പരീക്ഷ. ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയിൽ കണക്കിന് 300 മാർക്കും ജനറൽ എബിലിറ്റിക്ക് 600 മാർക്കും ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ടാകും. രണ്ടര മണിക്കൂറാണ് സമയം.
പാർട്ട് 1 - കണക്ക് (300 മാർക്ക്), പാർട്ട് 2 - ഇംഗ്ലീഷ് (200 മാർക്ക്), പൊതുവിജ്ഞാനം (400 മാർക്ക്) എന്നിങ്ങനെ ആകെ 900 മാർക്കിന്റേതാണ് പരീക്ഷ. പൊതുവിജ്ഞാനത്തിൽ ഫിസിക്സ്, കെമിസ്ട്രി, ജനറൽ സയൻസ്, സാമൂഹികശാസ്ത്രം, ഭൂമിശാസ്ത്രം, കറന്റ് അഫയേഴ്‌സ് എന്നിവ ഉൾപ്പെടും. കണക്ക്, ഫിസിക്സ്, കെമിസ്ട്രി ഇവയ്ക്ക് 12 -ാം ക്ലാസ് തലത്തിലെയും ബയോളജി, ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ് എന്നിവയ്ക്ക് പത്താംക്ലാസ് തലത്തിലെയും ചോദ്യങ്ങളാണുണ്ടാവുക. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടർന്ന് സർവീസ് സെലക്‌ഷൻ ബോർഡിന്റെ ഇന്റലിജൻസ് ടെസ്റ്റ്, പേഴ്‌സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയുണ്ടാകും. വൈദ്യപരിശോധനയും ഉണ്ട്. വ്യോമസേനയിലേക്കുള്ളവർക്ക് പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലും പങ്കെടുക്കണം.
എസ്.എസ്.ബി. അഭിമുഖത്തിൽ രണ്ടുഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിലെ ഇന്റലിജൻസ് ടെസ്റ്റ് വിജയിക്കുന്നവർക്കാണ് രണ്ടാംഘട്ടത്തിൽ അവസരം. അഭിമുഖം, ഗ്രൂപ്പ് ടെസ്റ്റിങ്, സൈക്കോളജി ടെസ്റ്റ്, കോൺഫറൻസ് എന്നിവയാണ് രണ്ടാംഘട്ടത്തിലുള്ളത്. നാലുദിവസങ്ങളിലായാണിത് നടക്കുക. ആകെ 900 മാർക്ക്.
എങ്ങനെ ഒരുങ്ങണം
ഉദ്യോഗാർഥികളുടെ എല്ലാതലത്തിലുമുള്ള കഴിവുകൾ പരിശോധിക്കപ്പെടുമെന്നതിനാൽ എൻ.ഡി.എ. പരീക്ഷയ്ക്ക് പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമാണ്. എൻ.സി.ആർ.ടി.സി. പുസ്തകങ്ങളാണ് പരിശീലനത്തിന് നല്ലത്.
മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലാണെങ്കിലും ആപ്ലിക്കേഷനുകൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ചോദ്യങ്ങൾ. പത്രം കൃത്യമായി വായിക്കണം. രണ്ടുമൂന്ന് വട്ടം റിവിഷൻ നടത്തുന്നതും നന്ന്.
ചോദ്യങ്ങളുടെ രീതിയിലും ശൈലിയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പഴയ ചോദ്യപേപ്പറുകൾ ചെയ്ത് പരിശീലിക്കുന്നത് നന്നായിരിക്കും. സിലബസിലെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്തിട്ടുള്ള നല്ലഗൈഡുകൾവേണം തിരഞ്ഞെടുക്കാൻ.
സമയ ക്രമീകരണം
നിശ്ചിതസമയത്തിൽ പരീക്ഷയിൽ പരമാവധി ഉത്തരങ്ങൾ എഴുതുന്നതിന് സമയക്രമീകരണം നിർണായകമാണ്. ഓരോ വിഷയങ്ങൾക്കും നിശ്ചിത സമയക്രമം തയ്യാറാക്കിവേണം പരീക്ഷ നേരിടാൻ. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചെയ്തു പരിശീലിക്കുകവഴി ഇത് എളുപ്പത്തിൽ സാധ്യമാകും.
കണക്കിന് പരമാവധി കുറുക്കുവഴികൾ പഠിച്ചുവെക്കുക. ഇത് സമയം ലാഭിക്കാനും കൂടുതൽ ഉത്തരങ്ങൾ എഴുതാനും ഉപകരിക്കും. കുറുക്കുവഴികളും സൂത്രവാക്യങ്ങളും പഠിക്കുന്ന സമയത്ത് ചെറിയ നോട്ടുകളാക്കിവെക്കുന്നത് റിവിഷന് ഉപകാരപ്പെടും. കണക്കുകൾ മനസ്സിൽചെയ്യാൻ പരിശീലിക്കുന്നതും സമയം ലാഭിക്കാൻ നല്ലതാണ്.
കടപ്പാട്. മാതൃഭൂമി.കോം

Comments
Post a Comment