വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ചിത്രരചനാ മത്സരം

സംസ്ഥാന ക്ഷീരസംഗമം – 2020ന്റ ഭാഗമായി പട്ടത്തുളള ക്ഷീരപരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, യു.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പെയിന്റിംഗ്, ചിത്രരചന സംസ്ഥാനതല മത്സരങ്ങൾ കനകക്കുന്ന് കൊട്ടാരത്തിൽ നടത്തും. ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങൾക്കായുളള പെയിന്റിംഗ് മത്സരം 25ന് രാവിലെ 9നും ചിത്രരചനാ മത്സരം 11നും ആരംഭിക്കും. ഈ അദ്ധ്യയനവർഷം നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്നവരെ യു.പി. വിഭാഗത്തിലും ഏട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്നവരെ ഹൈസ്‌കൂൾ വിഭാഗത്തിലും പരിഗണിക്കും.
താൽപ്പര്യമുളള വിദ്യാർത്ഥികൾ 23ന് വൈകിട്ട് നാലിനു മുമ്പ് പരിശീലന കേന്ദ്രവുമായി ഫോൺ മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ സൗജന്യമാണ്. വിജിയികൾക്കുളള സമ്മാനദാനം 25 മുതൽ 28 വരെ കനകക്കുന്നിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം – 2020 ചടങ്ങിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ വരുന്നവർ സ്‌കൂൾ ഐഡന്റിറ്റി കാർഡ് കൊണ്ടുവരണം. ഫോൺ: 0471- 2440911.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്