ഉപഭോക്തൃതർക്ക പരിഹാര ഫോറം പ്രസിഡന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിൽ ഒഴിവുവരുന്ന പ്രസിഡന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് ജില്ലാ ജഡ്ജി/ റിട്ടയർ ചെയ്ത ജില്ലാ ജഡ്ജി/ ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ളവർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി അഞ്ചു വർഷം വരെയോ, 65 വയസ്സുവരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റിലും സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിലും എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in ലും ലഭിക്കും.
ജില്ലാ ജഡ്ജി/ റിട്ടയർ ചെയ്ത ജില്ലാ ജഡ്ജി വിഭാഗത്തിലെ അപേക്ഷകർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തിൽ കേരള ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിക്കണം.
ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ളവരുടെ വിഭാഗത്തിലുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷാ ഫോറത്തിൽ മാർച്ച് 12ന് വൈകിട്ട് അഞ്ചിനു മുൻപ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഹൈക്കോടതി രജിസ്ട്രാറിൽ നിന്നും സർക്കാരിൽ നേരിട്ടും ലഭിക്കുന്ന അപേക്ഷകരിൽ നിന്ന് സർക്കാർ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്