മോഡൽ റസിഡൻഷ്യൽ സ്‌കൂൾ/ഹോസ്റ്റൽ കൗൺസിലർ കരാർ നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും പ്രീമെട്രിക്/പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും അന്തേവാസികളായ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ കൗൺസലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനും 2020-21 അദ്ധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസലർമാരെ നിയമിക്കുന്നു.
യോഗ്യത: എം.എ.സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസലിംഗിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവർക്കും, സ്റ്റുഡന്റ് കൗൺസലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന. പ്രായപരിധി 2020 ജനുവരി ഒന്നിന് 25നും 45നും മധ്യേ.
പ്രതിമാസം 18,000 രൂപ ഹോണറേറിയം, യാത്രാപ്പടി പരമാവധി 2,000 രൂപ. ആകെ 49 ഒഴിവുകളുണ്ട് (പുരുഷൻ-23, സ്ത്രീ-26). താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം മാർച്ച് പത്തിന് അതത് ഓഫീസിൽ സമർപ്പിക്കണം. മേഖല, അപേക്ഷ നൽകേണ്ട ഓഫീസ്, ഫോൺ ക്രമത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാർ, പ്രോജക്ടാഫീസർ, ഐ.റ്റി.ഡി.പി ആഫീസ്, സത്രം ജംഗ്ഷൻ, നെടുമങ്ങാട് പി.ഒ, തിരുവനന്തപുരം-695 541, 0472-2812557.
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥിരതാമസക്കാർ, പ്രോജക്ടാഫീസർ, ഐ.ടി.ഡി.പി ആഫീസ്, മിനി സിവിൽ സ്റ്റേഷൻ, ന്യൂ ബിൽഡിംഗ്, തൊടുപുഴ പി.ഒ., ഇടുക്കി-685 584, 0486-2222399. പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ സ്ഥിരതാമസക്കാർ, പട്ടികവർഗ വികസന ഓഫീസർ, പട്ടികവർഗ വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ., പാലക്കാട്-678 001, 0491-2505383. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ സ്ഥിരതാമസക്കാർ, പട്ടികവർഗ വികസന ഓഫീസർ, പട്ടികവർഗ വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, സി ബ്ലോക്ക്, നാലാംനില, കോഴിക്കോട്-673020, 0495-2376364, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളിലെ സ്ഥിരതാമസക്കാർ പ്രോജക്ടാഫീസർ, ഐ.ടി.ഡി.പി ഓഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ., കണ്ണൂർ-670003, 0497-2700357.
നിയമനം ലഭിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ താമസിക്കണം. 200 രൂപ മുദ്രപത്രത്തിൽ സേവന വ്യവസ്ഥകൾ സംബന്ധിച്ച കരാറിൽ ഒപ്പിടണം. മതിയായ കാരണങ്ങൾ ഉണ്ടായാൽ അറിയിപ്പ് കൂടാതെ കാലാവധിക്ക് മുമ്പ് കൗൺസലറെ പിരിച്ചുവിടാനുള്ള അധികാരം പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്ക് ഉണ്ടായിരിക്കും.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
Our Whatsapp Group Links...
●▬▬▬▬▬▬▬▬▬▬▬▬▬●
For Job Updates Only.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/I0BoouZS5flGIDV6zymAEr

For Educational Updates Only.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/EaojX1sBLyi03lGgs8aTVo


For Educational / Job / General Information & Other Updates.
👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/HBDD5hOio8h0UD6YD9jnib

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്