പ്രിൻസിപ്പൽ ഒഴിവിൽ വാക്ക് ഇൻ ഇന്റർവ്യൂ 24ന്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസർഗോഡ് പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ 24ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.  യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച അധ്യാപകർ അല്ലെങ്കിൽ കാലാകാലങ്ങളിൽ യു.ജി.സി/ എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
25 വയസ്സ് പൂർത്തിയായവരും 67 വയസ്സ് പൂർത്തിയാകാത്തവരുമായിരിക്കണം.  ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.  ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലാണ് ഇന്റർവ്യൂ നടക്കുക.  യോഗ്യത, മാർക്ക് ലിസ്റ്റ്, അധിക യോഗ്യത, പ്രവൃത്തിപരിചയം, പ്രസിദ്ധീകരണം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി രാവിലെ 10ന് മുമ്പ് ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം എന്ന വിലാസത്തിലെത്തണം.  വിരമിച്ചവർ യോഗ്യതാ സർട്ടിഫിക്കറ്റുകളോടൊപ്പം പെൻഷൻ ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പോ അതിന് സമാനമായ രേഖകളോ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്