ഐഐഐസിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാന ഗവൺമെന്റിന്റെ കീഴിൽ പ്രർത്തിക്കുന്ന ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ 17 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ ലെവൽ കോഴ്സുകളുണ്ട്. പത്താം ക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഐടിഐ സർട്ടിഫിക്കറ്റ്, ബിരുദം, ബിടെക് പൂർത്തിയാക്കിയവർക്ക് അനുയോജ്യമായ മൂന്നു മാസം മുതൽ ഒരു വർഷം വരെ നീണ്ടു നിൽക്കുന്ന കോഴ്സുകൾ ഇവിടെയുണ്ട്.

കേരള അക്കാദമി ഫോർ സ്കിൽസും യുഎൽസിസിഎസും ചേർന്നാണ് കോഴ്സ് നടത്തുന്നത്. ഹോസ്റ്റൽ സൗകര്യം, പുത്തൻ സാങ്കേതികവിദ്യ, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, പ്ലേസ്മെന്റ്, സോഫ്റ്റ്സ്ക്കിൽ പരിശീലനം മുതലായവ ഐഐഐസി കോഴ്്സുകളുടെ പ്രത്യേകതകളാണ്. എല്ലാ കോഴ്സുകളും സംസ്ഥാന ഗവൺമെന്റും, നാഷണൽ സ്ക്കിൽ ഡെവലപ്മെന്റ് കൗൺസിലും അംഗീകരിച്ചവയാണ്. ഇതിനകം കോഴ്സ് പൂർത്തിയാക്കിയവർ രാജ്യത്ത് സർക്കാർ, പൊതുമേഖല, വ്യവസായ, നിർമാണ ഭൗതികസൗകര്യ മേഖലകളിൽ തൊഴിൽ ചെയ്യുന്നു.

പത്താംക്ലാസ് പാസ്സായവർക്ക് ഇലക്ട്രീഷ്യൻ, കൺസ്ട്രക്ഷൻ, ബാർവബെൻഡർ, എസ്ടിപി ഓപ്പറേറ്റർ, പെയിന്റിങ് ആൻഡ് ഫിനിഷിങ്വർക്ക്സ്, റോഡ്കൺസ്ട്രക്ഷൻ, മെഷീനറി ഓപ്പറേറ്റർ  കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ഡിപ്ലോമ കഴിഞ്ഞവർക്ക് ക്വാളിറ്റിടെക്നീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ബിരുദധാരികൾക്കും, ബി ടെക് കഴിഞ്ഞവർക്കും ജിഐഎസ്  ഇന്റർനാഷണൽ ആൻഡ് കോൺട്രാക്ട് ഫെസിലിറ്റി, മാനേജ്മെന്റ്, റീട്ടെയിൽ മാനേജ്മെന്റ് ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ഡാറ്റാസെന്റർ ഇൻസ്റ്റലേഷൻ ആൻഡ് മെയിന്റനൻസ്, ഡാറ്റാസെന്റർ ഇൻഫ്രാസ്ട്രക്ചർ കോഴ്സുകളിലേക്ക് യഥാക്രമം ഡിപ്ലോമ, ബി ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

സിവിൽ, മെക്കാനിക്കൽ പൂർത്തിയാക്കിയവർക്ക് 6 മാസത്തെ ഗ്രാഡുവേറ്റ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.

ഇംഗ്ലീഷ് പ്രാവീണ്യം, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താനുള്ള കേംബ്രിഡ്ജ് ഇംഗ്ലീഷിന്റെ ലിംഗ്വാസ്ക്കിൽ  പ്രോഗ്രാമും ഐഐഐസിയിലുണ്ട്. പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സൗജന്യ വിദ്യാഭ്യാസകോഴ്സുകളും ഐഐഐസി നടത്തിവരുന്നു. അപേക്ഷ  21 വരെ ഓൺലൈനായി സമർപ്പിക്കാം.


♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്