ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം, കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ഗ്രാമീണവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ പത്ത് വർഷം പ്രവൃത്തി പരിചയമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനിയർ/ ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 31.
♦ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

♦ നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിലും ഉപകാരപ്പെടും.

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെടൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്