ഡി.സി.എ മോർണിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ (സി-ആപ്റ്റ്) തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഒരു വർഷം കാലദൈർഘ്യമുളള ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സിന്റെ മോർണിംഗ് ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/പ്രീഡിഗ്രി. രാവിലെ 7.30 മുതൽ 9.30 വരെയാണ് ക്ലാസ്സ് നടത്തുന്നത്.
പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. ഒ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) പുന്നപുരം, വെസ്റ്റ്‌ഫോട്ട്, തിരുവനന്തപുരം-24. ഫോൺ: 0471-2474720, 2467728. വെബ്‌സൈറ്റ് www.captkerala.com.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്‌ടപ്പെടരുത്.

നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ആർക്കെങ്കിക്കും ഉപകാരപ്പെട്ടേക്കാം...

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Digital Seva CSC
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 09747 822 444
📱 07025 822 444
☎️ 04832 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്