സെറ്റിന് ജനുവരി 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം (Kerala State Eligibility Test)

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാരിന്റെ സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  സെറ്റ് ഫെബ്രുവരി 2020 ന്റെ പ്രോസ്‌പെക്ടസും സിലബസും എൽബിഎസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ബിരുദാനന്തരബിരുദ  പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത.  ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  എൽറ്റിറ്റിസി, ഡിഎൽഇഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും.  എസ്.സി/ എസ്.ടി വിഭ്ഗത്തിൽപ്പെടുന്നവർക്ക് മാത്രം ബിരുദാനന്തരബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.  ബയോടെക്‌നോളജി ബിരുദാനന്തര ബിരുദവും നാച്വറൽ സയൻസിൽ ബി.എഡും നേടിയവർക്ക് ബയോടെക്‌നോളജിയിൽ സെറ്റ് എഴുതാം.
അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷ എഴുതാം.  പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം.  അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം.  മേൽപ്പറഞ്ഞ രണ്ടു നിബന്ധനപ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി/ ബി.എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം.  അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കില്ല.
പരീക്ഷയ്ക്ക് ഓൺലൈനായി ഡിസംബർ 28 മുതൽ ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം.  ജനറൽ/ ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും എസ്.സി/ എസ്.ടി/ പിഡബ്ല്യുഡി വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈനായി അടയ്ക്കണം.  പിഡബ്ല്യുഡി വിഭാഗത്തിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പാസ്സാകുന്നപക്ഷം ഹാജരാക്കണം.
ഒ.ബി.സി നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമീലെയർ സർട്ടിഫിക്കറ്റിന്റെ അസ്സൽ (2018 ഡിസംബർ 29നും 2020 ജനുവരി 10നും ഇടയിൽ ലഭിച്ചതായിരിക്കണം), എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പാസ്സാകുന്നപക്ഷം ഹാജരാക്കണം.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം.  ഇതിനുള്ള നിർദ്ദേശം പ്രോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും  വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്