NEET UG-2020 - നീറ്റ് യുജി 2020: ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31

എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - (നീറ്റ്) യു ജി ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

■ 2020 ജനുവരി 15 മുതൽ 31 വരെ അപേക്ഷയിലെ തെറ്റ് തിരുത്താം.

■ 2020 മാർച്ച് 27 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

■ 2020 മേയ് മൂന്നിനാണ് പരീക്ഷ.

■ ജൂൺ നാലിനകം ഫലം പ്രസിദ്ധീകരിക്കും.

■ എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പരീക്ഷയാണ് നീറ്റ്.

■ എയിംസ്, ജിപ്മർ ഉൾപ്പെടെ രാജ്യത്തെ എല്ലാ മെഡിക്കൽ, ഡെൻറൽ  കോളേജുകളിലും പ്രവേശനത്തിന് നീറ്റ് ബാധകമാണ്.

■ വിദേശ രാജ്യങ്ങളിൽ മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്നവരും നീറ്റ് യോഗ്യത നേടേണ്ടതാണ്.

■ കേരളത്തിൽ ആയുർവ്വേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ മറ്റു മെഡിക്കൽ കോഴ്സുകളിലേക്കും വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും  പ്രവേശനം നടത്തുന്നത് നീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്.

■ സർക്കാർ കോളേജുകളിലെ ഓൾ ഇന്ത്യ ക്വാട്ട, സ്റ്റേറ്റ് മെറിറ്റ്, ഇ. എസ്. ഐ ക്വാട്ട, സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റ്, എൻ. ആർ. ഐ സീറ്റ്, ഡീംഡ് കോളേജുകളിലെ  മാനേജ്മെൻറ് സീറ്റ്, എൻ. ആർ. ഐ സീറ്റ്, തുടങ്ങിയ എല്ലാ മെഡിക്കൽ സീറ്റുകൾക്കും നീറ്റ് ബാധകമാണ്.

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്