വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ നിയമ അംഗം ഒഴിവ്


കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുവരുന്ന ഒരു അംഗ(നിയമം)ത്തിന്റെ [Member(Law)] ഒഴിവിൽ ഊർജ്ജവകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിയമ പരിജ്ഞാനവും, പ്രാവീണ്യവും ഉള്ളവരും ജില്ലാ ജഡ്ജിയായോ ഹൈക്കോടതി ജഡ്ജിയായോ നിയമിക്കപ്പെടാൻ യോഗ്യതയുള്ളതോ അല്ലെങ്കിൽ ജുഡീഷ്യൽ ഓഫീസർ പദവിയിലുള്ളതോ ഉണ്ടായിരുന്നതോ ആയ വ്യക്തി ആയിരിക്കണം. അഞ്ച് വർഷമാണ് അംഗത്തിന്റെ ഔദ്യോഗിക കാലാവധി. പ്രതിമാസ ശമ്പളം 1,82,200 രൂപയും ചട്ടപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും. അപേക്ഷ നിശ്ചിത പ്രഫോർമയിൽ അനുബന്ധരേഖകൾ സഹിതം 26ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ഊർജ്ജ(എ)വകുപ്പ്, കേരള സർക്കാർ, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ രജിസ്റ്റേർഡ് തപാലിൽ അയക്കണം. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ www.kerala.gov.inwww.kseb.inwww.erckerala.org   എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്