പ്രവാസി നിയമ സഹായസെൽ സേവനം ഇപ്പോൾ ഖത്തറിലും

പ്രവാസിമലയാളികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി (PLAC) ഖത്തറിലേക്കും വ്യാപിപ്പിച്ചു.
പ്രസ്തുത പദ്ധതിയിൻ കീഴിൽ കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്കും നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും, ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി.
ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പദ്ധതിയിൽ കീഴിൽ നിയമ സഹായം ലഭിക്കും. ഇതിന്റെ ഭാഗമായി കേസുകൾ ഫയൽ ചെയ്യാനുള്ള നിയമ സഹായം നഷ്ടപരിഹാര/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികൾ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
ഇന്ത്യൻ പാസ്‌പോർട്ടും സാധുവായ തൊഴിൽ അല്ലെങ്കിൽ സന്ദർശക വിസയിലുള്ള മലയാളികൾക്കോ അല്ലെങ്കിൽ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്റെ ബന്ധുക്കൾ/സുഹൃത്തുക്കൾ വഴിയോ സഹായം തേടാൻ അർഹതയുണ്ട്.
പ്രവാസി നിയമ സഹായത്തിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, ceo@norkaroots.net, ceonorkaroots@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. അപേക്ഷ ഫാറം www.norkaroots.org ലഭിക്കും. കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽനിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments
Post a Comment