പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ അവസരം; ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കംബൈ ന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുകള്‍
ഒഴിവുള്ള തസ്തികകളും ശമ്പളവും:-
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് - 19,900-63,200 രൂപ
പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിങ് അസിസ്റ്റന്റ് - 25,500-81,100 രൂപ
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഡി.ഇ.ഒ) - 25,500-81,100 രൂപ
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഗ്രേഡ് 'എ' - 25,500-81,100 രൂപ
യോഗ്യത:-
പ്ലസ്ടു വിജയം. സി.എ.ജി ഓഫീസിലലേക്കുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു പാസാകണം.
പ്രായം:-
2020 ജനുവരി ഒന്നിന് 18നും 27നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
അപേക്ഷ:-
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി ജനുവരി 10 വരെ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷാ ഫീസ്:-
100 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി., പി.ഡബ്ല്യൂ.ഡി., എക്സ്-സര്‍വീസ് വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും ഫീസില്ല. ഓണ്‍ലൈനായി ജനുവരി 12 വരെയും എസ്.ബി.ഐ ബ്രാഞ്ചുകളില്‍ ജനുവരി 14 വരെയും ഫീസ് അടയ്ക്കാം. എസ്.ബി.ഐ ബ്രാഞ്ചുകളില്‍ ഫീസ് അടയ്ക്കുന്നവര്‍ ജനുവരി 12നുള്ളില്‍ ചലാന്‍ ജനറേറ്റ് ചെയ്യണം.
പരീക്ഷ:-
പരീക്ഷ മൂന്ന് ഘട്ടമായി നടക്കും. ഒന്നാം ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും രണ്ടാം ഘട്ടം വിവരണാത്മക പരീക്ഷയുമായിരിക്കും. മൂന്നാം ഘട്ടത്തില്‍ സ്‌കില്‍ ടെസ്റ്റും നടത്തും.
ആദ്യഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2020 മാര്‍ച്ച് 16 മുതല്‍ 27 വരെ നടക്കും. ജൂണ്‍ 28നാണ് വിവരണാത്മക പരീക്ഷ. വിശദമായ സിലബസ് നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Facebook:👉 https://facebook.com/ezonepkr/
Instagram:👉 https://www.instagram.com/ezonepkr/
Twitter:👉 https://twitter.com/ezonepkr/
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments
Post a Comment