[NEET UG 2020] നീറ്റ് അപേക്ഷയിൽ നാഷനാലിറ്റി തെറ്റായി ചേർത്തത് തിരുത്താൻ പറ്റുമോ?

NEET UG 2020

നീറ്റ് അപേക്ഷയിൽ നാഷനാലിറ്റി തെറ്റായി ചേർത്തത്  തിരുത്താൻ പറ്റുമോ?

▪നീറ്റ് ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരം നീറ്റിനുനൽകിയ അപേക്ഷയിൽ കടന്നുകൂടിയിട്ടുള്ള പിശകുകൾ തിരുത്താൻ 2020 ജനുവരി 15 മുതൽ 31 വരെയുള്ള കാലയളവിൽ അവസരം ഉണ്ടാകും.

▪ഒരാൾ ഒരപേക്ഷയേ നൽകാവൂ. പിശകുവന്നാലും രണ്ടാമതൊരു അപേക്ഷ നൽകാൻ കഴിയില്ല. അതുകൊണ്ടുതന്നെ, ഇവിടെ സൂചിപ്പിച്ചിട്ടുള്ള പിശകുകൾ ഉൾപ്പടെയുള്ളവ തിരുത്താൻ അനുവദിക്കും എന്നുകരുതാം.

▪എന്നാൽ, ഇക്കാര്യത്തിൽ ചില അവ്യക്തതകളുണ്ട്. ഇൻഫർമേഷൻ ബുള്ളറ്റിനിൽ പേജ് 123, 124 പേജുകളിൽ ചില ഫീൽഡുകൾ മാറ്റാൻ കഴിയില്ലെന്നും എഡിറ്റുചെയ്യാൻ കഴിയില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

▪ജെൻഡർ, കാറ്റഗറി, നാഷണാലിറ്റി, സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റി (15 ശതമാനം അഖിലേന്ത്യാ ക്വാട്ട), പേഴ്സൺസ് വിത്ത് ഡിസെബിലിറ്റി, ഡിസെബിലിറ്റി വിശദാംശങ്ങൾ, ചോദ്യപ്പേപ്പർ ഭാഷ, പരീക്ഷാകേന്ദ്രങ്ങൾ എന്നിവയാണിവ. പരീക്ഷയ്ക്ക് അപേക്ഷനൽകുന്ന ഘട്ടത്തിൽ അവ തിരഞ്ഞെടുത്തുകഴിഞ്ഞാൽ പിന്നെ മാറ്റാൻ കഴിയില്ലെന്നുമാത്രമാണോ ഉദ്ദേശിക്കുന്നത് എന്നുവ്യക്തമല്ല.

▪ബുള്ളറ്റിൻ പേജ് ആറിലെ വിവരങ്ങൾ അനുസരിച്ച് തിരുത്താനുള്ള സമയപരിധിക്കുശേഷം നൽകിയിട്ടുള്ള പേര്, മേൽവിലാസം, കാറ്റഗറി, പി.ഡബ്ല്യു.ഡി. സ്റ്റാറ്റസ്, വിദ്യാഭ്യാസയോഗ്യത, ജനനത്തീയതി എന്നിവ അന്തിമമായി പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഈ ഫീൽഡുകൾ തിരുത്താൻ അനുവദനീയമായ സമയപരിധിയിൽ അവസരം ലഭിക്കുമെന്ന് അനുമാനിക്കാം.

▪ഇവയുൾപ്പടെയുള്ള പ്രധാന ഫീൽഡുകളിലെ പിശകുകൾ എല്ലാം തിരുത്താൻ ജനുവരി 15 മുതൽ 31 വരെയുള്ള കാലയളവിൽ അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്