സ്വയം തൊഴിൽ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപറേഷന്റെ സഹായത്തോടെ കേരള കരകൗശല വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കരകൗശല തൊഴിലാളികൾക്കുളള വായ്പാപദ്ധതിയിൽ വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കരകൗശല മേഖലയുമായി ബന്ധപ്പെട്ടയാളാകണം. വുഡ് ടെക്‌നോളജി, ഫൈൻ ആർട്‌സ് ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം 18-55. വാർഷിക വരുമാനം ഗ്രാമ നഗര പരിധിയിൽ പരമാവധി മൂന്ന് ലക്ഷം രൂപയ്ക്ക് താഴെയുമായിരിക്കണം. വായ്പാ കാലാവധി അഞ്ചു വർഷവും പലിശ നിരക്ക് ആറുശതമാനവുമാണ്. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും കേരള കരകൗശല വികസന കോർപ്പറേഷൻ, പ്രസ്സ്‌ക്ലബ് റോഡ്, എസ്സ്.എം.എസ്സ്.എം ഇൻസ്റ്റിറ്റ്യൂട്ട് കോമ്പൗണ്ട്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2331358, 2778400, 9188278083

●▬▬▬▬▬▬▬▬▬▬▬▬▬●
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
Near Pulpatta Grama Panchayath 
Pookolathur, Malappuram
📱 7025822444
☎️ 0483 2822444
📧 ezonepkr@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
For Educational and Job Updates, Please Join Our Whatsapp Group.

https://chat.whatsapp.com/J40F3iLavDrKgXoHsUb6l5

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്